മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തും.
സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു / എ സര്‍ട്ടിഫിക്കറ്റ് ആണ്. റിലീസ് തീയതി അറിയിച്ചുള്ള പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും.
ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയും റോണി ഡേവിഡും ചേർന്നാണ്. എസ് ജോർജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.