ADVERTISEMENT

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരു’ടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ 570 പേരുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റോജിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കടമറ്റത്ത് കത്തനാരുടെ കഥ ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ആവിഷ്കരിക്കുന്ന സിനിമയാണ് ‘കത്തനാർ - ദ് വൈൽഡ് സോഴ്‌സറർ’ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാതാവ്.

ADVERTISEMENT

‘‘നാൽപത്തിമൂന്ന് ദിവസത്തെ കഠിന പ്രയത്നങ്ങൾക്കു ശേഷം ‘കത്തനാർ - ദ് വൈൽഡ് സോഴ്‌സറർ' ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. വിവിധ വകുപ്പുകളിൽ നിന്നുള്ള 570 വ്യക്തികളുടെ ആത്മസമർപ്പണത്തോടെയുള്ള അക്ഷീണ പ്രയത്നമാണ് ഈ സിനിമയുടെ പിന്നിലുള്ളത്. അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ഈ മാസ്മരിക ചിത്രം പൂർത്തിയാക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന അടുത്ത ഷെഡ്യൂളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നാമ്പുറ കാഴ്ചകൾക്കും ആവേശകരമായ അപ്‌ഡേറ്റുകൾക്കുമായി എല്ലാവരും കാത്തിരിക്കുക. അവിശ്വസനീയമായ ഈ യാത്രയുടെ ഭാഗമായതിന് എല്ലാവർക്കും നന്ദി. ഞങ്ങളുടെ നിർമാതാവായ ഗോകുലം ഗോപാലൻ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഈ സ്വപ്നപദ്ധതിയിൽ അദ്ദേഹം അർപ്പിക്കുന്ന വിശ്വാസം ചെറുതല്ല. ഞങ്ങളിൽ വിശ്വസിച്ചതിനും ഈ യാത്ര സാധ്യമാക്കിയതിനും ഒരുപാട് നന്ദി’. റോജിൻ തോമസ് കുറിച്ചതിങ്ങനെ.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT