ADVERTISEMENT

രസകരമായ ട്വീറ്റ് പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം കീർത്തി സുരേഷ്.

ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി താരം പ്രണയത്തിലാണെന്ന തരത്തിൽ, ഇരുവരുടെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് കീർത്തിയുടെ ട്വീറ്റ്.

ADVERTISEMENT

പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും താരം വെളിപ്പെടുത്തി.

‘ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം’. – എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തില്‍ വന്ന വാർത്തയുടെ ലിങ്ക് പങ്കുവച്ച് കീർത്തിയുടെ ട്വീറ്റ്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT