ADVERTISEMENT

മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ‘കേരള ക്രൈം ഫയല്‍സ്’ ആദ്യ സീസണിന്റെ ടീസര്‍ പങ്കുവച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ‘ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്നാണ് ആദ്യ സീസണിന്റെ പേര്. സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാം.

സംവിധായകന്‍ രാഹുല്‍ റിജി നായര്‍ പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT