ADVERTISEMENT

2014 ൽ ‘വില്ലാളിവീരൻ’ എന്ന സിനിമയിൽ ബാലനടിയായി അഭിനയരംഗത്തെത്തിയ താരമാണ് കൃതിക. 2018 ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കൗമാരകാലം അവതരിപ്പിച്ചാണ് കൃതിക താരമായത്.

ഇപ്പോഴിതാ, താരത്തിന്റെ സഹോദരി കീർത്തനയുടെ വിവാഹവിഡിയോയാണ് വൈറൽ. ഗുരുവായൂർ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു കീർത്തനയുടെ വിവാഹം. എയർനോട്ടിക്കൽ എൻജിനീയറായ കീര്‍ത്തന എയർബസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വരൻ കാർത്തിക്. എംബിഎ കഴിഞ്ഞ ശേഷം ലണ്ടനിൽ ജോലി ചെയ്യുകയാണ് കാർത്തിക്.

ADVERTISEMENT

സൈക്കോളജി പഠനം പൂർത്തിയാക്കിയ കൃതിക ഇപ്പോൾ കാബിൻ ക്രൂ ആയി ജോലിക്കു കയറാൻ ഒരുങ്ങുകയാണ്. ആദി, കൂദാശ, പത്താം വളവ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT