നിറം, മയിൽപ്പീലീക്കാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരജോഡിയാണ് കുഞ്ചാക്കോ ബോബനും ജോമോളും. വിവാഹത്തോടെ സിനിമ വിട്ട ജോമോൾ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ, 25 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ വീണ്ടും കണ്ടതിന്റെ സന്തോഷം കുറിച്ചിരിക്കുകയാണ് ജോമോൾ. കുഞ്ചാക്കോ ബോബനൊപ്പം നില്‍ക്കുന്ന ചിത്രം ‘25 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍’ എന്ന കുറിപ്പോടെയാണ് ജോമോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ ജോമോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.