ADVERTISEMENT

നടനും സംവിധായകനുമായ ലാലിനൊപ്പമുള്ള തന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി നടന്‍ സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ.

ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ചന്തുവും എത്തുന്നുണ്ട്.

ADVERTISEMENT

23 വർഷങ്ങൾക്കു മുൻപ് ലാലിനൊപ്പമുള്ള ചിത്രവും പിന്നീട് ഈയടുത്ത് പകർത്തിയ ചിത്രവും ഷെയർ ചെയ്താണ് ചന്തുവിന്റെ കുറിപ്പ്.

‘23 വർഷങ്ങൾക്ക് മുൻപ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു...ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടിൽ, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാൾ എടുത്തു കൊണ്ട് വന്ന് മടിയിൽ ഇരുത്തി ഫോട്ടോ എടുപ്പിച്ചു....23 വർഷങ്ങൾക്ക് ശേഷം..മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ കൊടൈക്കനാലിൽ നടക്കുന്നു...ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം...അന്നും ഒരാൾ അടുത്തേക്ക് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചു...അന്ന് ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി...!
ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ?
ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല...!’.– ചന്തു കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT