Monday 20 November 2023 04:28 PM IST : By സ്വന്തം ലേഖകൻ

‘രജനികാന്തിനൊപ്പമുള്ള ഈ ഫോട്ടോ എനിക്കേറെ പ്രിയപ്പെട്ടതാണ്’: ചിത്രം ശ്രദ്ധേയമാകുന്നു

madavi

ഒരുകാലത്ത് മലയാളികളുടെ പ്രിയനായികയായിരുന്നു നടി മാധവി. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹത്തോടെയാണ് സിനിമവിട്ടത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ മാധവിയുടെ ചില പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, മാധവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധേയമാകുന്നത്. തനിക്കേറെ പ്രിയപ്പെട്ട സിനിമയെക്കുറിച്ചാണ് മാധവിയുടെ പോസ്റ്റ്. ‘ഓര്‍മ്മകള്‍, രജനികാന്തിനൊപ്പമുള്ള ഈ ഫോട്ടോ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ എന്ന ചിത്രത്തിലെ ഫോട്ടോയാണിത്. ബാലു മഹേന്ദ്രയായിരുന്നു ചിത്രം സംവിധാനം ചെയ്തത്’ - മാധവി കുറിച്ചു.

മാധവിയ്ക്കും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മൂന്നു മക്കളാണ്. ഈവ്ലിൻ, ടിഫാനി, പ്രിസില. മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം.

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.