റോട്ട് വീലർ ഇനത്തിൽപ്പെട്ട തന്റെ ഓമന വളർത്തുനായയ്ക്കൊപ്പമുള്ള സന്തോഷ നിമിഷത്തിന്റെ വിഡിയോ പങ്കുവച്ച് നടി മഹിമ നമ്പ്യാർ. ‘നീ എന്നെ കടിച്ചാൽ, ഞാൻ നിന്നെ കടിക്കും’ എന്നു പറഞ്ഞ് റോട്ട് വീലറിനൊപ്പം കെട്ടിപ്പിടിച്ചു കളിക്കുന്ന മഹിമയെ വിഡിയോയിൽ കാണാം.
താരത്തിന് റോട്ട് വീലർ ഇനത്തിൽപ്പെട്ട 2 നായ്ക്കളും 13 പൂച്ചകളുമുണ്ട്. വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും താരം സമൂഹമാധ്യമത്തിൽ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.