ADVERTISEMENT

മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ വാട്സ് ആപ്പ് ചാനലുകളുടെ ലിങ്കുകൾ കഴിഞ്ഞ ദിവസമാണ് ആരാധകർക്കായി പങ്കുവച്ചത്. ഇതിനോടകം മികച്ച സ്വീകരണമാണ് ഇരുവരുടെയും ചാനലുകൾക്ക് ലഭിച്ചിരിക്കുന്നത്. മോഹൻലാലിന് എഴുപതിനായിരത്തിലധികവും മമ്മൂട്ടിക്ക് അമ്പതിനായിരത്തിലധികവും ഫോളോവേഴ്സിനെയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കൂടുതൽ താരങ്ങളും വ്യക്തികളും ഇപ്പോൾ വാട്സ് ആപ്പ് ചാനലുകളുമായി എത്തുകയാണ്.

ഫെയ്സ്ബുക് പേജിനു സമാനമാണ് വാട്സാപ് ചാനൽ. അക്കൗണ്ട് ഉടമയുടെ ഫോൺ നമ്പർ പരസ്യമാക്കാതെ ഈ ചാനലിൽ അപ്ഡേറ്റുകൾ നൽകാനാകും. മറ്റുള്ളവർക്ക് ചാനൽ ഫോളോ ചെയ്യാം. നിലവിലുള്ള ബ്രോഡ്കാസ്റ്റ് സംവിധാനത്തിന്റെ നവീകരിച്ച രൂപമായിരിക്കും ചാനൽ. ഫോട്ടോ, വിഡിയോ, പോൾ തുടങ്ങിയവ അഡ്മിൻമാർക്ക് ചാനലിൽ പോസ്റ്റ് ചെയ്യാം. ചാനൽ ഫോളോ ചെയ്യുന്നവർക്ക് ഒന്നും പോസ്റ്റ് ചെയ്യാൻ സാധിക്കില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT