ADVERTISEMENT

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. ഇപ്പോഴിതാ, പ്രമുഖ ഐടി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ സഹായത്തോടെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് കെയർ ആൻഡ് ഷെയർ.

പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പത്തോളം ആളുകൾക്കാണ് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്.

ADVERTISEMENT

നേരത്തെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവഹിച്ചിരുന്നു.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കരപ്പാടം എന്നിവർ സംസാരിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT