ADVERTISEMENT

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങില്‍ സംസാരിക്കവേയുള്ള നടൻ അലൻസിയർ ലേ ലോപ്പസിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംവിധായകൻ മനോജ് റാംസിങ്.

‘മിസ്റ്റർ അലൻസിയർ, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതിൽ ഖേദിക്കുന്നു... ഉണ്ടായിരുന്നുവെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വേദിയിൽ കേറി വന്ന് ഒരു അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ... Shame on You അലൻസിയർ... ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേൽ പോയി വല്ല മനശാത്ര കൗൺസിലിംഗിന് ചേരൂ.. ഇല്ലെങ്കിൽ dyfi ലും ksu ലും sfi ലും ഒക്കെയുള്ള തന്റെടമുള്ള പെൺ പിള്ളേർ കേറി മേയും നിന്നെ.. റാസ്‌ക്കൽ.. നീയെന്താ കരുതിയത്, ആരോഗ്യവും ശക്തിയും ധൈര്യവും നിന്നെപ്പോലുള്ള ഊള ആണുങ്ങളുടെ കുത്തകയാണെന്നോ...’.– മനോജ് കുറിച്ചു.

ADVERTISEMENT

‘പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും. സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നു മേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’ എന്നാണ് പുരസ്കാരം നേടിയ ശേഷമുള്ള പ്രസംഗത്തിൽ അലൻസിയർ പറഞ്ഞത്.

ഇതിനോടകം ചലച്ചിത്രപ്രവർത്തകരടക്കം നിരവധിയാളുകളാണ് അലൻസിയറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT