ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ പിറന്നാള്‍. മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് പൃഥ്വിരാജ് അല്ലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

ഇപ്പോഴിതാ, ദുല്‍ഖർ സൽമാന്റെ മകള്‍ മറിയം അല്ലിയ്ക്കു നല്‍കിയ പിറന്നാള്‍ സമ്മാനത്തിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മഴവില്ലിന്റെ നിറങ്ങളില്‍ ‘ഹാപ്പി ബര്‍ത്‌ഡേ അല്ലി ’എന്നെഴുതിയ കേക്ക് ആണ് മറിയത്തിന്റെ സമ്മാനം. കേക്കിന്റെ ചിത്രം അത് തയാറാക്കിയവർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

‘For Ally- From Marie!’എന്നും ഇത്തരമൊരു ഓര്‍ഡര്‍ നല്‍കിയതിന് ദുല്‍ഖറിന്റെ ഭാര്യയായ അമാലിന് നന്ദിയും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

അതിമനോഹരവും ഏറെ രുചികരവുമായ കേക്ക് എന്നാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ചിത്രത്തിന് താഴെ കമന്റിട്ടത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT