Friday 21 June 2024 12:03 PM IST : By സ്വന്തം ലേഖകൻ

സാരിയിൽ തിളങ്ങി മനോഹരിയായി മിയ ജോർജ്, ചിത്രങ്ങൾ പങ്കുവച്ച് താരം

miya

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മിയ ജോർജ്. ലൈറ്റ് ഗ്രീൻ സാരിയിലുള്ള ചിത്രങ്ങളാണ് മിയ പങ്കുവച്ചത്. ഈ സാരി ഉടുക്കുന്നത് താനേറെ ഇഷ്ടപ്പെടുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ജിസ് ജോയ് സംവിധാനം ചെയ്ത ‘തലവൻ’ ആണ് മിയയുടെ അടുത്തിടെ റിലീസായ ചിത്രം. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.