തന്റെ ഭർതൃസഹോദരിയും മലയാളത്തിന്റെ പ്രിയഗായികയുമായ റിമി ടോമിക്കൊപ്പമുള്ള തന്റെയും മകൾ കിയാരയുടെയും ചിത്രങ്ങൾ പങ്കുവച്ച് മനോഹരമായ കുറിപ്പുമായി നടി മുക്ത ജോർജ്.
കുടുംബം ഒന്നടങ്കം എത്തിയ ചടങ്ങിലെ ചില ചിത്രങ്ങളാണ് മുക്ത പങ്കുവച്ചത്. ഫാമിലി ടൈം എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. എന്റെ ചേച്ചി എന്ത് ക്യൂട്ട് ആണെന്നോ. ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി, ചേച്ചിയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുവെന്നും മുക്ത.
റിങ്കുവിനും അമ്മ റാണിക്കും ഒപ്പമുള്ള ചിത്രങ്ങളും മുക്ത പങ്കിട്ടു. ബന്ധുവിന്റെ സുവർണ ജൂബിലി ഫങ്ഷന് പങ്കെടുക്കാൻ എത്തിയതാണ് കുടുംബം.