‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവേ, ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി തന്റെ ഫെയ്സ്ബുക്ക് കവര്‍ ഇമേജ് മാറ്റിയത് ചർച്ചയാകുന്നു.
മഷിക്കുപ്പിയും തൂലികയും ഉള്‍പ്പെട്ട ചിത്രമാണ് മുരളി പോസ്റ്റ് ചെയ്തത്. ‘എമ്പുരാന്‍’ വിവാദത്തിൽ മുരളി ഗോപിയെ പിന്തുണയ്ക്കുന്ന കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നതിൽ ഏറെയും.
അതേ സമയം വിവാദത്തില്‍ മൗനം തുടരുന്ന മുരളി ഗോപിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകരും ചിത്രത്തിനൊപ്പം നിന്നവരും എതിര്‍ത്തവരുമെല്ലാം.