ADVERTISEMENT

സഹോദരി അകിതയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന്, കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് യുവനടി നമിത പ്രമോദ്.

അമ്മ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്. നാലു വയസ്സു മാത്രമുള്ള ഞാൻ അന്ന് ഒരു കുഞ്ഞ് അനുജനെയാണ് സ്വപ്നം കണ്ടത്. പക്ഷെ എന്റെ പ്രതീക്ഷകൾക്കും വിപരീതമായാണ് സംഭവിച്ചത്. നീ ആദ്യ ചുവടുകൾ വച്ച് തുടങ്ങിയപ്പോഴാണ് നിന്നെ ഞാൻ അടുത്തറിയാൻ തുടങ്ങിയത്. അന്നുമുതൽ, നമ്മുടെ ബന്ധം അനുദിനം വളർന്നുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സന്തോഷകരവുമായ ഘട്ടങ്ങളിൽ നമ്മൾ തുണയായി നിന്നു’. – അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചു.

ADVERTISEMENT

അകിതയുടെ 22-ാം പിറന്നാളാണ്.

യു കെയിൽ പഠിക്കാൻ പോകുന്നതും അവിടെ ജീവിതം നയിക്കുന്നതും എന്നും നിന്റെ സ്വപ്നമായിരുന്നു. നീ ഉയരങ്ങൾ കീഴടക്കുന്നതു കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ടെന്നും നമിത കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT