ശരീര ഭാരം ക്രമാതീതമായി കൂടി, ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നന്ദിനി. ഇതിനാലാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തതെന്നും താരം വ്യക്തമാക്കുന്നു.
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും അമിതമായ വ്യായാമവും ശരീരത്തെ ബാധിച്ചു. ശരീരഭാരം 105 കിലോ വരെയായി എന്നാണ് നന്ദിനി പറയുന്നത്.
‘ഞാൻ ധാരാളം ഭക്ഷണം കഴിച്ചു. അമിതമായി വ്യായാമം ചെയ്തു. വിശപ്പറിയാതിരിക്കാൻ ധാരാളം ഗ്ലൂക്കോസ് വെള്ളം കുടിച്ചു. 58 കിലോയിൽ നിന്നു 105കിലോയിലെത്തി. വീട്ടിൽ എല്ലാവരും പറഞ്ഞിട്ടും ഞാൻ കേട്ടില്ല. ആ സമയം എനിക്ക് വല്ലാത്ത വിശപ്പായിരുന്നു. അമ്മ ഒരിക്കൽ എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഷുഗറിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതോടെ, ഭക്ഷണം കുറച്ചു. വ്യായാമം തുടർന്നു. ഒരു വർഷം. ഇപ്പോൾ ശരീരഭാരം 70 കിലോയായി. എങ്ങനെ വിശപ്പിനെ നിയന്ത്രിക്കാം എന്നു ശീലിച്ച്, ഹോമിയോ മരുന്ന് കഴിച്ചു തുടങ്ങി. അതോടെ മെറ്റബോളിസവും ഡൈജഷനുമെല്ലാം സാധാരണയായി. ഇപ്പോൾ എല്ലാം അളന്നേ കഴിക്കൂ. മധുരം പൊതുവെ എനിക്ക് വലിയ ഇഷ്ടമാണ്’.– നന്ദിനി പറയുന്നു.
മലയാളത്തിൽ നന്ദിനി എന്നും തെന്നിന്ത്യൻ സിനിമാലോകത്ത് കൗസല്യ എന്നും അറിയപ്പെട്ട താരത്തിന്റെ യഥാർഥ പേര് കവിത ശിവശങ്കർ എന്നാണ്.