ടൊവിനോ തോമസ് നായകനാകുന്ന ‘നരിവേട്ട’യിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയമാകുന്നു. ബഷീർ അഹമ്മദ് എന്ന പൊലീസ് കഥാപാത്രമായാണ് സുരാജ് ‘നരിവേട്ട’യിൽ എത്തുക.
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിലാണ് പൂർത്തിയായത്.
ടൊവിനോ തോമസ്, ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും താരനിരയിലുണ്ട്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്.