ADVERTISEMENT

ഭർത്താവ് സന്തോഷ് മേനോനും മകനുമൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടി നവ്യ നായർ. ഭർത്താവും അമ്മയും മകനുമൊത്തുള്ള താരത്തിന്റെ ചിത്രവും ഇതിലുണ്ട്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിനു താഴെ കമന്റുകളുമായെത്തുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തയായ സ്ത്രീയാണെന്നും കമന്റുകളുണ്ട്.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽനിന്നു നവ്യ നായർ സമ്മാനങ്ങൾ കൈപ്പറ്റിയെന്നത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചതോടെ സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായിരുന്നു. നൃത്ത വിഡിയോകൾ പങ്കുവച്ചാണ് നവ്യ വിവാദങ്ങൾക്കെതിരെ പ്രതികരിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT