മകന്‍ സായ് കൃഷ്ണയുടെ പതിമൂന്നാം പിറന്നാള്‍ ആഘോഷമാക്കി നടി നവ്യ നായർ. നവ്യ, ഭര്‍ത്താവ് സന്തോഷ് മേനോൻ, സായ് എന്നിവർ കുടുംബത്തോടൊപ്പം നിൽക്കുന്ന മനോഹര ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധേയമാണ്.
നവ്യയുടെയും സന്തോഷിന്റേയും സായിയുടെയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സായിയുടെ ഇഷ്ടപെട്ട ഫുട്ബാള്‍ തീമില്‍ തന്നെയാണ് ഇത്തവണ പിറന്നാള്‍ കേക്ക് ഒരുക്കിയത്.
കുഞ്ഞു കൃഷ്ണനായി മകനെ ഒരുക്കിയ കുട്ടിക്കാല വിഡിയോയും സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് നേതാവായി മെഡല്‍ വാങ്ങുന്നതുമായ വിഡിയോയും ചേര്‍ത്താണ് നവ്യ ഇക്കുറി മകന് പിറന്നാള്‍ ആശംസകൾ നേർന്നത്.