തന്റെ പുതിയ ചിത്രം ‘നേര്’ന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ച് മോഹൻലാൽ. ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂർ.
നേര് തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ചു. മൈസൂറിൽ ‘വൃഷഭ’ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്ന മോഹൻലാൽ, വൃഷഭയുടെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കി, ചെന്നൈയിലും കൊച്ചിയിലും ചില ഓണച്ചടങ്ങുകളിലും പങ്കെടുത്തതിനു ശേഷമാണ് ‘നേര്’ൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയത്.
ഏതാണ്ട് ഒന്നര മാസത്തോളം ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരുവനന്തപുരത്തുണ്ടാകും. ചിത്രത്തിൽ മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്നു. പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ‘നേര്’ന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.