Thursday 30 March 2023 02:22 PM IST : By സ്വന്തം ലേഖകൻ

പുതിയ ചിത്രവും കവിതയും പങ്കുവച്ച് നിമിഷ സജയൻ: ബോൾഡ് ആയ വരികൾ എന്ന് ആരാധകർ

nimisha-sajayan

മലയാളത്തിന്റെ യുവനായിക നിമിഷ സജയൻ താൻ വരയ്ക്കുന്ന ചിത്രങ്ങളുെ കാവ്യശകലങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും ഫോട്ടോയുമാണ് ചർച്ചയാകുന്നത്. ഒരു സ്ത്രീ പുറം തിരിഞ്ഞിരിക്കുന്ന ഈ സ്കെച്ചിനൊപ്പം ഇംഗ്ലീഷിൽ ഒരു കാവ്യശകലവുമുണ്ട്. ഇത്തരം വ്യത്യസ്തമായ ചിത്രങ്ങൾ ഇതിന് മുൻപും നിമിഷ വരയ്ക്കുകയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.