തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന യുണ്ടോയെന്നും സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്നുമുള്ള സംശയം ഉന്നയിച്ച് ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതി നൽകി നടൻ നിവിൻ പോളി. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്.
തനിക്കെതിരായ പീഡന പരാതി ചതിയാണെന്നും പരാതിയിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്നും പരാതിയിലുണ്ട്.
അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഒരു യുവതി നിവിൻ പോളിക്കെതിരെ പരാതി നൽകിയത്.
എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ.