കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ മാര്‍ച്ച് 20ന് ഒ.ടി.ടി റിലീസിനെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ നെറ്റ്ഫ്ലിക്സില്‍ ചിത്രം ലഭ്യമാകും.
ജീത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 20 നാണ് തിയറ്ററിലെത്തിയത്. ഇതിനോടകം 50 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം ഇപ്പോഴും തിയറ്റർ പ്രദര്‍ശനം തുടരുകയാണ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് നിർമാണം. തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാഹി കബീര്‍. റോബി വർഗീസ് രാജാണ് ക്യാമറ.