ADVERTISEMENT

സഹോദരിയുടെ വിവാഹച്ചടങ്ങിൽ തിളങ്ങി തെന്നിന്ത്യയുടെ പ്രിയതാരം പ്രിയങ്ക നായർ. പ്രിയങ്കയുടെ സഹോദരി പ്രിയദ നായരുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അജേഷ് ആണ് വരൻ. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സിനിമാ രംഗത്തെ നിരവധിപ്പേരും പങ്കെടുത്തു. അനിയത്തിയെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച് എത്തിക്കുമ്പോൾ പ്രിയങ്കയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.

തിരുവനന്തപുരം വാമനപുരം സ്വദേശിയാണ് പ്രിയങ്ക. അച്ഛൻ മുരളീധരൻ നായർ. അമ്മ പൊന്നമ്മ മുരളീധരൻ. ഏക സഹോദരിയാണ് പ്രിയദ.

ADVERTISEMENT

ഇടക്കാലത്ത് അഭിനയരംഗത്ത് നിന്നു വിട്ടു നിന്ന പ്രിയങ്ക അടുത്തിടെ തിരിച്ചെത്തി.

ADVERTISEMENT
ADVERTISEMENT