ADVERTISEMENT

അച്ഛന്റെയും അമ്മയുടെയും വിവാഹ ദിനത്തിലെ ചിത്രം പ
ങ്കുവച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി രഞ്ജിനി ഹരിദാസ്. അച്ഛന്റെയും അമ്മയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് രഞ്ജിനി അച്ഛനെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവയ്ക്കുന്നത്.

‘1980 ലോ 81 ലോ ആണിത്. കാരണം ഞാൻ ജനിച്ചത് 82 ലാണ്. അച്ഛന്റെ അകാല വിയോഗം മൂലം കുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് അധികകാലം ഒന്നിച്ചുണ്ടാവാൻ സാധിച്ചില്ല. എനിക്ക് കുറഞ്ഞത് ഏഴ് വർഷമെങ്കിലും അച്ഛനൊപ്പം ചെലവിടാൻ ലഭിച്ചു. അനുജന് കേവലം ഒൻപതു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അച്ഛനെ ശരിക്കും കണ്ടിട്ടു പോലുമില്ല’.– രഞ്ജിനി കുറിക്കുന്നു.

ADVERTISEMENT

നിരവധിയാളുകളാണ് രഞ്ജിനിയുടെ പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT