നിയമപരമായി വിവാഹമോചിതയാണെന്നു വ്യക്തമാക്കി സംവിധായിക റത്തീന.
‘രാവിലെ മുതൽ മൂന്നാലു പേര്‍ വിളിച്ചു. ഞാൻ ലീഗലി ഡിവോഴ്‌സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിൻ ആനന്ദിപ്പിൻ അതെ, നിയമപരമായി സിങ്കിൾ മദർ ആണ്.
ഒറിജിനൽ രേഖകൾ ശാന്തി വക്കീലിന്റെ കയ്യിലുണ്ട്. (വെബ്സൈറ്റിലും ലഭ്യമാണ്. JFM courtന്റെയും കുടുംബ കോടതിയുടെയും കേസ് നമ്പർ അത്യാവശ്യക്കാർക്കു തരാം)
ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തൽപ്പര കക്ഷി അല്ല’. – റത്തീന ഫെയ്സ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടി നായകനായ ‘പുഴു’വാണ് റത്തീന സംവിധാനം ചെയ്ത സിനിമ. നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’ ചിത്രീകരണം പൂർത്തിയാക്കി റിലീസിനൊരുങ്ങുകയാണ്.