ADVERTISEMENT

ഭർത്താവ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഭവത്തിൽ ഇതാദ്യമായി പ്രതികരിച്ച് നടി മഹാലക്ഷ്മി. നടി മഹാലക്ഷ്മിയുടെ ഭർത്താവും തമിഴിലെ പ്രമുഖ നിർമാതവുമായ രവീന്ദർ ചന്ദ്രശേഖർ തട്ടിപ്പ് കേസിൽ അടുത്തിടെ അറസ്റ്റിലായിരുന്നു. അറസ്റ്റ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ നടക്കുന്ന പരിഹാസങ്ങളോളും മാധ്യമ വിചാരണകളോടും ചുരുങ്ങിയ വാക്കുകളിലൂടെ താരം പ്രതികരിച്ചു. ഇതും കടന്നുപോകും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.

എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാന്‍ കരുത്തുണ്ടാകട്ടെയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിനു കീഴെ പ്രേക്ഷകർ കമന്റായി രേഖപ്പെടുത്തി. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നും കമന്റിൽ കുറിച്ചു.

ADVERTISEMENT

ഒരു ബിസിനസുകാരനില്‍ നിന്ന് 16 കോടി രൂപ കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് രവീന്ദറിനെതിരെയുള്ള കേസ്. . ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്

2020 ഒക്ടോബറില്‍ രവീന്ദറിനെതിരെ ക്രൈംബ്രാഞ്ചില്‍ പരാതി ലഭിച്ചിരുന്നു. ബിസിനസ് സംരംഭത്തിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. പവര്‍ പ്രൊജക്ടമായി ബന്ധപ്പെട്ട് പുതിയൊരു ബിസിനസ് സ്ഥാപിക്കാന്‍ രവീന്ദര്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നു.

ADVERTISEMENT

മഹാലക്ഷ്മി രവീന്ദർ ചന്ദ്രശേഖരൻ വിവാഹം സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചതാണ്. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു ആരോപണം. രവീന്ദറിന്റെ ശരീരവണ്ണം ചൂണ്ടിക്കാട്ടിയുള്ള പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ തങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്ന് ചേർന്നതാണെന്നും രവീന്ദറിന്റെ വണ്ണം തനിക്ക് പ്രശ്നമല്ല എന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷമി പിന്നീട് സീരിയലുകളിലൂടെ മിനിസ്ക്രീന്‍ പേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിജെ മഹാലക്ഷ്മി എന്നാണ് ഇവര്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. യാമിരുക്ക ഭയമേന്‍, അരസി, ചെല്ലമേ, വാണി റാണി,അന്‍പേ വാ തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ തമിഴ് സീരിയല്‍ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ADVERTISEMENT
ADVERTISEMENT