അകാലത്തിൽ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി അവസാനം അഭിനയിച്ച സിനിമയാണ് ‘കുരുവി പാപ്പ’. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് സുധിയുടെ ഭാര്യ രേണു സോഷ്യൽ മീഡിയയിൽ ഹൃദയയ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
‘സിനിമ റിലീസ് ചെയ്യുമ്പോള്‍ ആദ്യ ദിവസം തന്നെ ഒരുമിച്ച് പോയി കാണാമെന്ന് പറഞ്ഞതല്ലേ ഏട്ടന്‍, ദൈവം അനുവദിച്ചില്ലല്ലോ’ എന്നാണ് രേണു കുറിച്ചത്.
തന്റെ പിറന്നാള്‍ ദിനത്തിലും രേണു സുധിയുടെ ഓര്‍മ്മളുളള ഒരു പോസ്റ്റ് രേണു പങ്കു വച്ചിരുന്നു. പ്രണയവിവാഹത്തിലൂടെയാണ് രേണുവും സുധിയും ഒന്നിച്ചത്.
വടകരയില്‍ നിന്നു രാത്രി പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് സുധിയും കൂട്ടരും സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്. സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.