ADVERTISEMENT

നിർമാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകൾ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന ‘താങ്ക് യു’ എന്ന ഹ്രസ്വചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും. 16 മിനിറ്റാണ് ദൈർഘ്യം.

പ്രിയദർശന്റെ സംവിധാന സഹായിയായ രേവതി ബറോസിൽ മോഹൻലാലിന്റ സഹ സംവിധായികയായിരുന്നു. ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും നിതിൻ മോഹനുമാണ് നിർമാണം. മറ്റു കഥാപാത്രങ്ങളായി രേവതിയുടെ ഭർത്താവ് നിതിനും മേനകയുടെ അമ്മയും എത്തുന്നു.

ADVERTISEMENT

കഥ, തിരക്കഥ: രേവതി എസ്.കെ., ഛായാഗ്രഹണം: വിഷ്ണു പ്രഭാകർ, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, സംഗീതം: രാഹുല്‍ രാജ്, എഡിറ്റ്: പ്രദീപ് ശങ്കർ, ആർട്: രതീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: അനു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT