തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ രസകരമായ ബിഹൈൻഡ് ദ സീൻ ചിത്രങ്ങളും, ഫോട്ടോഷൂട്ടിനിടയിലെ സെൽഫി നിമിഷങ്ങളും പങ്കുവച്ച് നടി റിമ കല്ലിങ്കൽ. ‘ഫിൽറ്റർ ഡംപ്’ എന്ന കുറിപ്പോടെയാണ് അണിഞ്ഞൊരുങ്ങിയുള്ള തന്റെ മനോഹര ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്.
സഹപ്രവർത്തകർ ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രങ്ങൾക്കു കമന്റുകളുമായി എത്തുന്നത്. അഭിനേത്രി എന്നതിനൊപ്പം നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയയായ റിമയുടെ അടുത്തിടെ തിയറ്ററിലെത്തിയ ചിത്രം ‘നീലവെളിച്ചം’ആണ്.