അടുത്തകാലത്ത് സോഷ്യൽ മീഡിയയില്‍ വൈറലായ ഒരു സ്ക്രീൻഷോട്ട് ആണ് ‘കിരീടം’ സിനിമയുടെ ക്ലൈമാക്സില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ഒരു പയ്യന്റെ കലിപ്പ് ഭാവത്തിന്റേത്. ‘സേതുമാധവന്‍ െകാന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇങ്ങേരു െകാന്നേനെ...’ എന്ന കുറിപ്പോടെയാണ് ‘കിരീടം’ സിനിമയിലെ ക്ലൈമാക്സിൽ സേതുമാധവനെ തല്ലിയ കീരിക്കാടനെ പകയോട് കൂടി നോക്കി നിന്ന ചെറുപ്പക്കാരന്റെ ചിത്രം സിനിമ ഗ്രൂപ്പുകളിൽ വൈറലായത്.
സോഷ്യല്‍ ലോകത്ത് വൈറലായ ആ കലിപ്പൻ സാലു ജസ്റ്റിസ് ആണ്. ഇപ്പോഴിതാ, സാലു ജസ്റ്റിസ് വീണ്ടും മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ്. ജിത്തു ജോസഫ് – മോഹൻലാൽ ചിത്രത്തില്‍ ഒരു വേഷവും സാലു അവതരിപ്പിച്ചു. ‘ഹായ് ഞാൻ സാലു ജസ്റ്റ്സ്സ്. എന്നേ ഓർമയുണ്ടെന്ന് കരുതുന്നു. കിരീടം സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ കലിപ്പൻ. ലാലേട്ടന്റെ ജീത്തു ജോസഫ് ചിത്രം നേരിൽ ഒരു വേഷം ചെയ്യാൻ സാധിച്ചു. അതിന് പ്രത്യേകം നന്ദി പറയേണ്ടത് ആർട്ട് ഡയറക്ടർ ബോബൻ ചേട്ടനോടാണ്. എല്ലാവരോടും സ്നേഹം മാത്രം’. – ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാലു കുറിച്ചു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയാണ് സാലു ജസ്റ്റസ്. കിരീടം സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ് ആര്യനാട് ഭാഗത്തായിരുന്നു.