Wednesday 14 August 2024 11:23 AM IST : By സ്വന്തം ലേഖകൻ

‘നൂറ്റിയെട്ട് ദിവസത്തെ സ്ഥിരത’: മേക്കോവർ ലുക്കിൽ പ്രിയനായിക സംയുക്ത മേനോൻ

samyuktha

ജിമ്മിൽ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്, മേക്കോവർ ലുക്കിൽ തെന്നിന്ത്യയുടെ പ്രിയനായിക സംയുക്ത മേനോൻ. നൂറ്റിയെട്ട് ദിവസത്തെ സ്ഥിരത എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. ഫിറ്റ്നസ് പരിശീലകരായ സുപ്രിയയേയും അരുണിനെയും താരം ടാഗ് ചെയ്തിട്ടുണ്ട്.

ഫിറ്റ്നസിനു വലിയ പ്രാധ്യാന്യം നൽകുന്ന താരമാണ് സംയുക്ത. നിരവധിയാളുകളാണ് താരത്തിന്റെ കഠിനാധ്വാനത്തിനു ആശംസയുമായി എത്തിയത്.