ഒരുകാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന സംഗീത വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിവരുന്നു. ‘ചാവേർ’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടുമെത്തുന്നത്. ശ്രീനിവാസൻ നായകനായ ‘നഗര വാരിധി നടുവിൽ ഞാൻ’ എന്ന ചിത്രമിറങ്ങി ഒൻപത് വർഷങ്ങൾക്കു േശഷമാണ് സംഗീതയുടെ ഒരു സിനിമ തിയറ്ററിലെത്തുന്നത്.
‘ചാവേർ സിനിമയിൽ അഭിനയിക്കാൻ പ്രധാന കാരണം ടിനു പാപ്പച്ചൻ ആണ്. ടിനുവിന്റെ മേക്കിങ് വളരെ ഇഷ്ടമാണ്. അതിൽ ആകർഷിക്കപ്പെട്ടാണ് ചാവേറിലെത്തിയത്. ഇവിടെ അത് നേരിട്ട് കാണാൻ സാധിച്ചു’ എന്നാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ സംഗീത പറഞ്ഞത്.
ഛായാഗ്രാഹകനായ എസ്. ശരവണനാണ് സംഗീതയുടെ ഭർത്താവ്. ഇതോടെ സംഗീത സിനിമാഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്കു മടങ്ങി. സംഗീത- ശരവണൻ ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്. സായി തേജസ്വിനി.