Thursday 18 May 2023 10:40 AM IST : By സ്വന്തം ലേഖകൻ

അപ്പയുടെ കാശിക്കുട്ടന് പിറന്നാൾ...: ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സെന്തിൽ കൃഷ്ണ രാജാമണി

senthil

മകന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കി നടൻ സെന്തിൽ കൃഷ്ണ രാജാമണി. മകന് പിറന്നാള്‍ ആശംസിച്ച് മനോഹരമായ ഒരു കുറിപ്പും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കാശിയാണ് സെന്തില്‍ – അഖില ദമ്പതികളുടെ മകൻ.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സെന്തില്‍. 2005 മുതല്‍ അഭിനയരംഗത്ത് സജീവമായ സെന്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്.