സ്റ്റൈലിഷ് ലുക്കിൽ തകർപ്പൻ മേക്കോവറുമായി നടി ഷീലു എബ്രഹാം. സംവിധായകന്‍ എബ്രിഡ് ഷൈൻ പകർത്തിയ ഈ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനകം ശ്രദ്ധേയമാണ്.
‘എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകന്‍ എബ്രിഡ് ഷൈന്‍’ എന്നാണ് ചിത്രത്തിനൊപ്പം ഷീലു കുറിച്ചത്.
മിനി സോന്ധിയാണ് ഫോട്ടോഷൂട്ട് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ആൽപി ബോയിലയാണ് സ്റ്റെലിസ്റ്റ്. രതന്തി പ്രമാണിക് ആണ് ഹെയറിസ്റ്റ്. സലിം സയിദ്ദ് ആണ് മേയ്ക്കപ്പ്.
ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് ഷീലു എബ്രഹാം. അബാം സിനിമാസിന്റെ ഉടമസ്ഥനായ എബ്രഹാം ആണ് ഷീലുവിന്റെ ഭർത്താവ്.