തെന്നിന്ത്യയുടെ പ്രിയനടിയും നർത്തകിയുമായ ശോഭന സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുക പതിവാണ്.
ഇപ്പോഴിതാ, ശോഭനയുടെ ഏറ്റവും പുതിയ ഒരു സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്.
2020ൽ റിലീസ് ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന അവസാനം അഭിനയിച്ചത്.