Wednesday 31 May 2023 02:15 PM IST : By സ്വന്തം ലേഖകൻ

ഗാനം ആലപിച്ച് നൃത്തം ചെയ്ത് സിതാര കൃഷ്ണകുമാർ: ‘ഗാനാമൃതവർഷിണി’ ശ്രദ്ധേയമാകുന്നു

sithara

സംഗീതനൃത്ത ആവിഷ്കാരവുമായി മലയാളത്തിന്റെ സിതാര കൃഷ്ണകുമാർ. മുപ്പത്തിമൂന്നോളം സംഗീതജ്ഞരെ ഒന്നിച്ച് ചേർത്ത് മൂകാംബികാദേവിയെക്കുറിച്ച് ‘ഗാനാമൃതവർഷിണി’ എന്ന ഈ ആൽബത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് മേലേപ്പാട്ട്. റിഥം ലാബ്സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിതാര കൃഷ്ണകുമാർ ഗാനം ആലപിച്ച് നൃത്തം ചെയ്തിരിക്കുന്നു എന്നതാണ് ‘ഗാനാമൃതവർഷിണി’യുടെ ഹൈലൈറ്റ്.

സംസ്ഥാന അവാർഡ് ജേതാവ് ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രഫി. അരുൺ ഭാസ്‌കറാണ് ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്.

പ്രസിദ്ധ സാരംഗി വാദകനായ മോമീൻ ഖാൻ, യുട്യൂബ് താരമായ മഹേഷ് രാഘവൻ, പണ്ഡിറ്റ് രാജീവ് ജനാർദ്ദനൻ (സിത്താർ), പോളി വർഗീസ്, എബി സാൽവിൻ തോമസ്, അശ്വിൻ ശിവദാസ്, രൂപരേവതി തുടങ്ങി പ്രഗത്ഭരായ സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് രഞ്ജിത്ത് മേലേപ്പാട്ട് ഈ സംഗീതശില്പത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത്.