ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിമിയർ ഷോ കാണാൻ ആരോഗ്യപരമായ അവശതകൾ മറന്ന് ശ്രീനിവാസൻ എത്തി. ഭാര്യയും സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വാഹനത്തിൽ നിന്നിറങ്ങി തിയറ്ററിനടുത്തേക്ക് വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ ൈക പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു.
ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.