Wednesday 29 November 2023 09:55 AM IST : By സ്വന്തം ലേഖകൻ

കാലങ്ങൾക്കു ശേഷം എന്റെ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ...സന്തോഷം പങ്കുവച്ച് സുചിത്ര

suchithra

മലയാളത്തിന്റെ പ്രിയ നടിമാരാണ് സുചിത്രയും സോന നായരും. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘Such an amazing feeling meeting my Classmate after ages…! This wonderful Soul …Sona’ എന്ന കുറിപ്പോടെ സുചിത്രയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

തൊണ്ണൂറുകളില്‍ തിരക്കേറിയ യുവനായികയായിരുന്നു സുചിത്ര. മോഹന്‍ലാല്‍ നായകനായ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുചിത്ര മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

വിവാഹ ശേഷം സിനിമ അഭിനയത്തില്‍ ഇടവേളയെടുത്ത താരം ഇപ്പോൾ കുടുംബത്തിനൊപ്പം അമേരിക്കയിലാണ് താമസം.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഹ്യൂസ്റ്റണിൽ ലക്ഷ്മി ഗോപാല സ്വാമി, ആശ ശരത്ത്, ദിവ്യ ഉണ്ണി തുടങ്ങിയ താരങ്ങളുടെ നൃത്തനിശ ഉണ്ടായിരുന്നു. ഇവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പമാണ് സോനയെ വീണ്ടും കണ്ടതിന്റെ സന്തോഷവും സുചിത്ര കുറിച്ചത്.