മലയാളത്തിലെ യുവനടൻമാരായ സണ്ണി വെയ്നും ലുക്മാന്‍ അവറാനും ‘തമ്മിൽ തല്ലുന്ന’ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സണ്ണിയും ലുക്മാനും തമ്മിൽ അടിയുണ്ടാകുന്നത് വിഡിയോയിൽ കാണാം. ഹോട്ടൽ റൂമാണ് രംഗം. ഒപ്പമുള്ളവര്‍ അവരെ പിടിച്ചുമാറ്റുകയാണ്.
എന്നാൽ, ലുക്മാനും സണ്ണി വെയ്നും ഒന്നിക്കുന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടൊരു വിഡിയോയാണിതത്രേ. എന്നാൽ ഈ വിഡിയോ ഇപ്പോൾ പുറത്താകാൻ എന്താണ് കാരണമെന്നതും വ്യക്തമല്ല.