ADVERTISEMENT

നടനും സംവിധായകനുമായ പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും ഓമന വളർത്തു നായയാണ് സോറോ. സോറോയുടെ വിശേഷങ്ങൾ പൃഥ്വിയും ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ, പൃഥ്വിരാജിനൊപ്പമുളള സോറോയുടെ ഒരു ചിത്രം പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുന്നു സുപ്രിയ. സോറോയെ മടിയിലിരുത്തി ഓമനിക്കുന്ന പൃഥ്വിയാണ് ചിത്രത്തില്‍.

ADVERTISEMENT

ഷൂട്ടിങ്ങിനിടയിലെ അപകടത്തെത്തുടർന്നുള്ള മൂന്നു മാസത്തെ വിശ്രമജീവിതം അവസാനിപ്പിച്ചു പൃഥ്വി സിനിമാ തിരക്കുകളിലേക്ക് വീണ്ടും കടക്കുകയാണ്. സൊറോയോട് ബൈ പറയും മുന്‍പ് കുറച്ചുനേരം കൂടി അവന്റെ കൂടെ സമയം ചെലവഴിക്കാൻ പൃഥ്വിരാജ് സമയം കണ്ടെത്തിയെന്നാണ് പൃഥ്വി കുറിച്ചത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT