ഭർത്താവും നടനുമായ പ്രേം ജേക്കബിന് ജൻമദിനാശംസകൾ നേർന്ന് നടി സ്വാസിക.
‘എന്റെ പ്രിയ ഭർത്താവിനും, എന്റെ ഉറ്റ സുഹൃത്തിനും, എന്റെ ജീവിതത്തിലെ എല്ലാം എല്ലാം ആയ ആൾക്ക് ജന്മദിനാശംസകൾ. നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി, നിങ്ങളുടെ സ്നേഹത്തിന് നന്ദി, എന്റെ നട്ടെല്ല് ആയി നിലനില്‍ക്കുന്നതിന് നന്ദി. എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണ് നിങ്ങൾ, വാക്കുകൾക്ക് പറയാൻ കഴിയാത്തത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നു. സന്തോഷകരമായ ജന്മദിനാശംസകൾ. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു പ്രിയനേ’ എന്നാണ് പ്രേമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രേമിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.