ADVERTISEMENT

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന്, കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്.

‘ലോക മാതൃദിനം കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കു ശേഷം ഇന്ന് എന്റെ അമ്മയുടെ പിറന്നാൾ. സ്നേഹം, അനുകമ്പ, കരുതൽ തുടങ്ങി എന്നിൽ കാണുന്ന നല്ല വശങ്ങളെല്ലാം അമ്മയാണ്. കൂടുതൽ സമയം അമ്മയ്‌ക്കൊപ്പം ചെലവഴിക്കണമെന്നാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. അമ്മയുടെ ഉദരത്തിൽ ഒരു ദിവസം കൂടുതൽ ഞാൻ നിന്നു, എപ്പോഴും അതങ്ങനെ തന്നെയാണ്. പിറന്നാൾ ആശംസകൾ അമ്മ’.– ടൊവിനോ കുറിച്ചു.

ADVERTISEMENT

കുടുംബത്തോടൊപ്പം ഫിൻലാൻഡ് ട്രിപ്പിലായിരുന്നു അപ്പന്റെയും അമ്മയുടെയും വിവാഹ വാർഷികം ടൊവിനോയുടെ കുടുംബം ആഘോഷിച്ചത്.

ഒരു പ്രാവുമായി നിൽക്കുന്ന അമ്മയുടെ ചിത്രമാണ് പിറന്നാൾ ആശംസയ്ക്കൊപ്പം ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ സമയം, ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ, ടൊവിനോ നായകനായ ‘2018’ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രം 100 കോടി ക്ലബിൽ ഇടം നേടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT