ADVERTISEMENT

ഒരു ആരാധകന്റെ രസകരമായ വിഡിയോയ്ക്ക് താഴെ കമന്റുമായി മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്.

ഈ വിഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റു ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും എന്ന കുറിപ്പോടെ താഹ ഹസൂൻ എന്ന ആരാധകൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വിഡിയോയ്ക്ക് താഴെയാണ് ‘പോയിരുന്ന പഠിക്ക് മോനെ’ എന്ന കമന്റുമായി ടൊവിനോ എത്തിയത്.

ADVERTISEMENT

സോഷ്യൽ മീഡിയ ലോകത്ത് സിനിമാതാരങ്ങളുടെ കമന്റുകൾ അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെൻഡ്. ടൊവിനോയുടെ കമന്റിനു താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT