ADVERTISEMENT

സ്ത്രീത്വത്തെ അപമാനിച്ചെന്ന, നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് നടപടി.

ഉണ്ണി മുകുന്ദനുമായി ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോകാൻ ഉദ്ദേശമില്ലെന്നും പരാതിക്കാരി കോടതിയെ രേഖാമൂലം അറിയിച്ചു.

ADVERTISEMENT

2017ൽ, തിരക്കഥയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കാണാൻ വന്ന യുവതിയോട്, ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ താരം പെരുമാറിയെന്നായിരുന്നു കേസ്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT