വിവാഹ വാര്‍ഷികത്തിൽ മനോഹരമായ കുറിപ്പുമായി നടി ആശ ശരത്തിന്റെ മകളും നർത്തകിയും നടിയുമായ ഉത്തര. മുംബൈ സ്വദേശിയായ ആദിത്യ മേനോനാണ് ഉത്തരയുടെ ജീവിതപങ്കാളി.
‘രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ യെസ് പറഞ്ഞു. അന്ന് മുതല്‍ ഇന്നു വരെയുള്ള വിവാഹ ജീവിതം തമാശ നിറഞ്ഞതാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. നിര്‍ത്താതെയുള്ള ചിരിയും തമാശകളുമൊക്കെ ഇപ്പോഴും അതേ പോലെയുണ്ട്. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്’ എന്നാണ് ഉത്തര കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസ അറിയിക്കുന്നത്.
അമ്മയ്‌ക്കൊപ്പം ‘ഖെദ്ദ’ എന്ന ചിത്രത്തില്‍ ഉത്തര അഭിനയിച്ചിരുന്നു.