ADVERTISEMENT

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി ഇപ്പോൾ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭർത്താവ്. സിങ്കപ്പൂരില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.

വിദ്യാർത്ഥിയായിരിക്കെ ‘ഡോക്ടര്‍ ലവ്’ (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തിയെങ്കിലും വിദ്യ സിനിമയിൽ സജീവമായില്ല. ചില ടെലിവിഷൻ ഷോകളുടെ അവതാരകയായും വിദ്യ എത്തിയിരുന്നു.

ADVERTISEMENT

ഇപ്പോഴിതാ, നിറവയറുമായി ജിമ്മിൽ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വിഡിയോയാണ് വിദ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘ശക്തരായ അമ്മമാരാണ് ശക്തരായ കുഞ്ഞുങ്ങൾക്കു പിന്നിൽ’ എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT