ADVERTISEMENT

മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗ’ത്തിൽ താൻ അഭിനയിച്ചിരുന്നുവെന്നും എന്നാൽ സിനിമയിൽ നിന്ന് ആ രംഗങ്ങൾ ഒഴിവാക്കിയെന്നും ഗായകനും നടനുമായ വിജയ് യേശുദാസ്. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഞാൻ അഭിനയിച്ചു. പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ ആയിരുന്നു പൊന്നിയിൻ സെൽവനിൽ അസോസിയേറ്റ് ഡയറക്ടർ. നെഗറ്റീവ് സ്വഭാവമുള്ള ഒരു വേഷത്തേപ്പറ്റി അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നു. ഒരിക്കൽ ധന വിളിച്ചിട്ട്, മണി സാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു. ഞാൻ രാജാമുൻഡ്രിയില്‍ ചെന്നു. ഗോദാവരി നദിയിലായിരുന്നു അപ്പോൾ ചിത്രീകരണം. തല മൊട്ടയടിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണി സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓകെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനു ശേഷം ഞാൻ തിരിച്ചു പോന്നു. ഒരുമാസത്തിനു ശേഷം ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരിയാണ് ചിത്രീകരിക്കേണ്ടത്. പക്ഷേ, പിന്നീട് ഞാനാ ചിത്രത്തിൽ ഉണ്ടാവാതിരുന്നതിൽ ധന ശേഖർ അസ്വസ്ഥൻ ആയിരുന്നുവെന്നും ഇതെല്ലാം വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT